ഇറാഖില്‍ റോക്കറ്റ് ആക്രമണം; 5 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു

Update: 2020-09-29 01:29 GMT
ബാഗ്ദാദ്: യുഎസ് സൈനികര്‍ നിലയുറപ്പിച്ച ബാഗ്ദാദ് വിമാനത്താവളം ലക്ഷ്യമാക്കി നടത്തിയ റോക്കറ്റ് വീടിനുമുകളില്‍ പതിച്ച അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മൂന്ന് കുട്ടികളും ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകളുമാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ജനങ്ങളെ ഭയപ്പെടുത്താനുമുള്ള സംഘങ്ങളുടെ നീക്കമാണിതെന്ന് ഇറാഖ് സൈന്യം വ്യക്തമാക്കി. ഒക്ടോബര്‍ മുതല്‍ ജൂലൈ വരെ ഇറാഖിലെ യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 39 റോക്കറ്റ് ആക്രമണങ്ങളാണുണ്ടായത്. ആക്രമണത്തില്‍ നാലു സൈനികര്‍, രണ്ട് ബ്രിട്ടീഷ്, ഒരു ഇറാഖി, ഒരു അമേരിക്കന്‍, ഒരു യുഎസ്, ഒരു ഇറാഖ് കരാറുകാരന്‍ എന്നിവര്‍ കൊല്ലപ്പെടുകയും നിരവധി സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇറാന്‍ പിന്തുണയുള്ള സംഘകമാണ്

    ആക്രമണത്തിനു പിന്നിലെന്നാണ് ഇറാഖ് രഹസ്യാന്വേഷണ വൃത്തങ്ങളുടെ ആരോപണം. സംഭവത്തില്‍ ബാഗ്ദാദ് നടപടി സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഈ മാസം ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലേയെ വിളിച്ച് ബാഗ്ദാദിലെ അമേരിക്കന്‍ എംബസി അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി വിദേശ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    മെയ് മാസം പ്രധാനമന്ത്രിയായി അധികാരമേറ്റ പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദെമിക്ക് ഇത് പുതിയ തിരിച്ചടിയായി. ഇദ്ദേഹം ഇറാന്‍ അനുകൂല ഗ്രൂപ്പുകള്‍ക്കെതിരേ വേണ്ടത്ര ശക്തമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് യുഎസ് ഉദ്യോഗസ്ഥരുടെ ആരോപണം. ഷിയാ പണ്ഡിതനും രാഷ്ട്രീയനേതാവുമായ മുക്തദ സദര്‍ റോക്കറ്റ് ആക്രമണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. റോക്കറ്റ് ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ എംബസി അടച്ച് 3,000 സൈനികരെ രാജ്യത്ത് നിന്ന് പിന്‍വലിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.

At Least 5 Iraqi Civilians Killed In Anti-US Rocket Attack




Tags: