ഘാനയില്‍ ക്രിസ്ത്യന്‍ പള്ളി കെട്ടിടം തകര്‍ന്ന് 22 മരണം; നിരവധി പേര്‍ക്ക് പരിക്ക്

മരിച്ചവരില്‍ 11 സ്ത്രീകളും ഒരു കുഞ്ഞും 10 പുരുഷന്മാരും ഉള്‍പ്പെടുന്നുവെന്നാണ് റിപോര്‍ട്ട്.

Update: 2020-10-24 13:19 GMT

അബുജ: ഘാനയില്‍ ക്രിസ്ത്യന്‍ പള്ളി കെട്ടിടം തകര്‍ന്ന് 22 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പണി പൂര്‍ത്തീകരിക്കാത്ത മൂന്ന് നില കെട്ടിടം തകര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അപകടം നടക്കുമ്പോള്‍ അറുപതോളം ആളുകള്‍ പ്രാര്‍ഥനക്ക് ഉണ്ടായിരുന്നതായാണ് വിവരം. ആറ് തട്ടുള്ള പള്ളിയാണ് തകര്‍ന്നുവീണത്. മരിച്ചവരില്‍ 11 സ്ത്രീകളും ഒരു കുഞ്ഞും 10 പുരുഷന്മാരും ഉള്‍പ്പെടുന്നുവെന്നാണ് റിപോര്‍ട്ട്.

ദേശീയ അപകട നിവാരണ സംഘം എട്ടുപേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. 22 പേരുടെ മൃതദേഹവും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തു. കാണാതായവരുടെ കണക്ക് വ്യക്തമല്ലെന്നും പരിക്കേറ്റ എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പരിക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയിലാണ് റിപോര്‍ട്ട് പുറത്ത് വരുന്നത്.

മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നും അത്യാധുനിക സംവിധാനം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. പോലീസ്, സൈനികര്‍, അഗ്‌നിശമന സേനാംഗങ്ങള്‍ എന്നിവരടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരയുകയാണ്.




Similar News