അസമില്‍ വന്‍ തീപ്പിടിത്തം; 200 ഓളം വീടുകള്‍ കത്തി നശിച്ചു

Update: 2022-11-23 16:04 GMT

ഗുവാഹത്തി: അസംനാഗാലാന്‍ഡ് അതിര്‍ത്തിയോട് ചേര്‍ന്ന് കാര്‍ബി അംഗ്‌ലോംഗ് ജില്ലയിലുണ്ടായ തീപ്പിടിത്തത്തില്‍ 200 ഓളം വീടുകളും കടകളും കത്തി നശിച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. നാഗാലന്‍ഡ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബോക്കാജന്‍ മേഖലയിലെ ലഹോരിജന്‍ ഗ്രാമത്തിലാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ഒരു കടയിലുണ്ടായ തീപ്പൊരി മറ്റ് കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നു.


 നിരവധി പാചകവാതക സിലിണ്ടറുകള്‍ തീപ്പിടിത്തത്തില്‍ പൊട്ടിത്തെറിച്ചതായും രണ്ട് നാല് ചക്ര വാഹനങ്ങളും മൂന്ന് മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നശിച്ചതായും അധികൃതര്‍ അറിയിച്ചു. ദിമാപൂര്‍, ബൊകജന്‍ എന്നിവിടങ്ങളില്‍ നിന്ന് നാല് അഗ്‌നിശമന സേനാ വാഹനങ്ങള്‍ സ്ഥലത്തെത്തി മണിക്കൂറുകള്‍ക്ക് ശേഷം തീ നിയന്ത്രണവിധേയമാക്കിയതായി ബോകജാന്‍ സബ് ഡിവിഷനല്‍ പോലിസ് ഓഫിസര്‍ (എസ്ഡിപിഒ) ജോണ്‍ ദാസ് എഎന്‍ഐയോട് പറഞ്ഞു. എന്നാല്‍, തീപ്പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Tags: