പട്ടിണി; അസമില്‍ 15 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് 45,000 രൂപയ്ക്ക് വിറ്റു
വീട്ടിലുള്ളവരുടെ പട്ടിണി മാറ്റാന്‍ മറ്റ് വഴികള്‍ ഇല്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു
ദിസ്പൂര്‍: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത ദാരിദ്ര്യവും വരുമാനം നിലച്ച തൊഴിലാളി 15 ദിവസം പ്രായമുള്ള തന്റെ പെണ്‍കുഞ്ഞിനെ വിട്ടു. 45,000 രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. സംഭവുമായി ബന്ധപെട്ട് മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു.
ജൂലൈ 2 നാണ് ഇയാള്‍ തന്റെ മകളെ രണ്ട് സ്ത്രീകള്‍ക്ക് വിറ്റത്. സംഭവം അറിഞ്ഞ ഭാര്യയും ഗ്രാമവാസികളും പോലിസില്‍ പരാതി പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വോഷണത്തിലാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
പണത്തിന് ആവശ്യം നേരിട്ടപ്പോളാണ് പിതാവ് കുഞ്ഞിനെ വിറ്റതെന്ന് പൊലിസ് കണ്ടത്തി. കുട്ടികളില്ലാത്തതു കൊണ്ടാണ് തങ്ങള്‍ കുഞ്ഞിനെ വാങ്ങിയതായി ചോദ്യം ചെയ്യലില്‍ അറസ്റ്റ് ചെയ്ത രണ്ട് സ്ത്രീകളും അവകാശപ്പെട്ടു. സംഭവം അറിഞ്ഞ് എന്‍ജിഒ അധികൃതര്‍ ഇയാളുടെ വീട്ടിലെത്തി സംഭവത്തെ കുറിച്ച് അന്വേഷിച്ചു. ദീപക് ബ്രഹ്മ എന്ന ഗുജറാത്തിലെ അന്തര്‍ സമസ്ഥാന തൊഴിലാളിയാണ് കുഞ്ഞിനെ വിറ്റതെന്ന് തിരിച്ചറിഞ്ഞു. ഈ കുഞ്ഞിനെക്കൂടാതെ ഒരു മകള്‍കൂടി ഇവര്‍ക്കുണ്ട്. കടുത്ത പട്ടിണിയും ദാരിദ്ര്യവും മൂലമാണ് കുഞ്ഞിനെ വില്‍ക്കാന്‍ നിര്‍ബന്ധിതനായതെന്ന് ഇയാള്‍ അധികൃതരോട് പറഞ്ഞു.
'കൊവിഡ് മഹാമാരിക്കിടയില്‍ ജോലി കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല. ഉപജീവനത്തിന് എല്ലാ വാതിലുകളും അടച്ചതിനാലാണ് താന്‍ കുട്ടിയെ വില്‍ക്കാന്‍ തീരുമാനിച്ചത്. കുഞ്ഞിനെ തിരികെ എത്തിച്ചത്തില്‍ പോലിസുകാരോട് നന്ദിയുണ്ട്. എന്നാല്‍ ജീവിത മാര്‍ഗം വളരെ ഗുരുതരമാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം (എംജിഎന്‍ആര്‍ജിഎ) ഉള്‍പ്പെടെ വിവിധ സംരംഭങ്ങളിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതും നടപ്പിലായില്ല.'ബ്രഹ്മ പറഞ്ഞു. വീട്ടിലുള്ളവരുടെ പട്ടിണി മാറ്റാന്‍ മറ്റ് വഴികള്‍ ഇല്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. വീട്ടില്‍ കഴിക്കാനായി ഒന്നുമില്ല. അരിയോ ഉപ്പോ ഇല്ല. പട്ടിണിമാറ്റാന്‍ വഴികളില്ല ബ്രഹ്മ വ്യക്തമാക്കി.
