അസം നിയമസഭയിലേക്ക് 31 മുസ് ലിം എംഎല്‍എമാര്‍; 16 കോണ്‍ഗ്രസ്, 15 എഐയുഡിഎഫ്

Update: 2021-05-04 04:54 GMT

ഗുവാഹത്തി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട 126 അംഗ അസം നിയമസഭയില്‍ ആകെ 31 മുസ് ലിം എംഎല്‍എമാരുണ്ടാകും. ഇതില്‍ 16 പേര്‍ കോണ്‍ഗ്രസും 15 പേര്‍ അഖിലേന്ത്യാ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടു(എഐയുഡിഎഫ്)മാണ്. ഇരുപാര്‍ട്ടികളും യഥാക്രമം 29, 16 സീറ്റുകളാണ് നേടിയത്. ഇരുവരും 2016ലേതില്‍ നിന്ന് മൂന്ന് സീറ്റ് വീതം മെച്ചപ്പെടുത്തി. വിജയിച്ച എഐയുഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ 15 പേര്‍ മുസ് ലിംകളാണെങ്കില്‍ ഒരാള്‍ ഭബാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഫനിധര്‍ താലൂക്ക്ദാറാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അമീനുല്‍ ഹഖ് ലസ്‌കര്‍ ഉള്‍പ്പെടെ എട്ട് മുസ്ലിം സ്ഥാനാര്‍ത്ഥികളെ ബിജെപി നിര്‍ത്തിയിരുന്നുവെങ്കിലും എല്ലാവരും തോറ്റു. 2016 ല്‍ തിരഞ്ഞെടുക്കപ്പെട്ട 86 എംഎല്‍എമാരില്‍ ബിജെപിയും ഏക മുസ്ലിം മുഖമായിരുന്ന അമീനുല്‍ ഹഖ് ലസ്‌കര്‍ ഡെപ്യൂട്ടി സ്പീക്കറായി. എഐയുഡിഎഫിലെ കരീമുദ്ദീന്‍ ബാര്‍ബുയയോട് 19,654 വോട്ടിന്റെ വ്യത്യാസത്തില്‍ ഇത്തവണ സോനായ് സീറ്റ് ലസ്‌കറിനു നഷ്ടപ്പെട്ടത്.

Assam Elections: 31 Muslim MLAs Elected To New Assembly

Tags: