കൊവിഡ് 19: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിച്ചാല്‍ കുടുംബത്തിന് 1 കോടി : കെജ്രിവാള്‍

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍,ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്കല്ലാം ഈ പരിരക്ഷ ലഭിക്കും. സ്വകാര്യ മേഖലയിലുള്ളവര്‍ക്കും ഈ പരിരക്ഷ ലഭിക്കും.

Update: 2020-04-01 14:09 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനിടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ ശുചീകരണ തൊഴിലാളികള്‍ക്കോ മരണം സംഭവിച്ചാല്‍ ഒരു കോടി കുടുംബത്തിന് സഹായധനം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സ്വന്തം ജീവന്‍ നല്‍കിയാണ് ഇവര്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍,ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്കല്ലാം ഈ പരിരക്ഷ ലഭിക്കും. സ്വകാര്യ മേഖലയിലുള്ളവര്‍ക്കും ഈ പരിരക്ഷ ലഭിക്കും. അവരുടെ സേവനത്തെ മാനിച്ചാണ് ഈ തുക നല്‍കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

Tags:    

Similar News