നിയന്ത്രണ രേഖയില്‍ വെടിവയ്പ്; ഒരു ഇന്ത്യന്‍ സൈനികനും രണ്ടു പാക് സൈനികരും കൊല്ലപ്പെട്ടു

താങ്ധര്‍ മേഖലയിലാണ് ഇന്ത്യന്‍ സൈനീകരും പാക് സൈനീകരും ത്മില്‍ കനത്ത വെടിവെപ്പ് നടക്കുന്നത്. മോര്‍ട്ടാര്‍ ആക്രമണത്തിലാണ് ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടത്.

Update: 2019-07-30 13:25 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവയ്പില്‍ ഇന്ത്യന്‍ സൈനികന്‍ മരിച്ചു. സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടു.താങ്ധര്‍ മേഖലയിലാണ് ഇന്ത്യന്‍ സൈനീകരും പാക് സൈനീകരും ത്മില്‍ കനത്ത വെടിവെപ്പ് നടക്കുന്നത്. മോര്‍ട്ടാര്‍ ആക്രമണത്തിലാണ് ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടത്. 34കാരനായ നായക് കൃഷ്ണന്‍ ലാലാണ് കൊല്ലപ്പെട്ടത്.

തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്താന് കനത്ത നാശ നഷ്ടമുണ്ടായെന്നാണ് റിപോര്‍ട്ട്. നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ന് ഉച്ചയോടെയാണ് വെടിവയ്പ് ആരംഭിച്ചത്.

താങ്ധര്‍, സുന്ദര്‍ബനി, ഫാര്‍കിയന്‍ എന്നീ മേഖലകളിലും ഇരു സൈന്യങ്ങളും പരസ്പരം വെടിയുതിര്‍ത്തതായി റിപോര്‍ട്ടുകളുണ്ട്. ത്.

Tags:    

Similar News