നേതാക്കളുടെ അറസ്റ്റ്: പ്രതിഷേധവുമായി പോപുലര്‍ഫ്രണ്ട്

ഡല്‍ഹി സംഘര്‍ഷങ്ങളുമായി തെറ്റായി ബന്ധിപ്പിച്ച് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിന്റെ പാത പിന്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹി പോലിസ് സംഘടനാ നേതാക്കളേയും പ്രവര്‍ത്തകരേയും പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്ന് പോപുലര്‍ഫ്രണ്ട് ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് കുറ്റപ്പെടുത്തി.

Update: 2020-03-11 18:00 GMT

ന്യൂഡല്‍ഹി: സംഘടനയുടെ ഡല്‍ഹി ഭാരവാഹികളെ അകാരണമായി അറസ്റ്റ് ചെയ്ത പോലിസ് നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ. ഡല്‍ഹി സംഘര്‍ഷങ്ങളുമായി തെറ്റായി ബന്ധിപ്പിച്ച് ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിന്റെ പാത പിന്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹി പോലിസ് സംഘടനാ നേതാക്കളേയും പ്രവര്‍ത്തകരേയും പിന്തുടര്‍ന്ന് വേട്ടയാടുകയാണെന്ന് പോപുലര്‍ഫ്രണ്ട് ജനറല്‍ സെക്രട്ടറി അനീസ് അഹമ്മദ് കുറ്റപ്പെടുത്തി. സംഘപരിവാരവും ഡല്‍ഹി പോലിസും സംയുക്തമായാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.

വ്യാഴാഴ്ച ജനാധിപത്യ രീതിയില്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഡല്‍ഹി പ്രസിഡന്റ് പര്‍വേസ് അഹമ്മദ്, സ്‌റ്റേറ്റ് സെക്രട്ടറി മുഹമ്മദ് ഇല്യാസ്, ഓഫിസ് സെക്രട്ടറി മുഖീത് എന്നിവരെ ഡല്‍ഹി പോലിസ് ഇന്ന് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. നേരത്തെ മറ്റൊരു പോപ്പുലര്‍ ഫ്രണ്ട് അംഗം ഡാനിഷിനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

ഇത് പോപുലര്‍ ഫ്രണ്ടിനെതിരെ മാത്രമുള്ള നീക്കമല്ല, മറിച്ച് പൗരത്വ നിഷേധത്തിനെതിരേയുള്ള പ്രതിഷേധങ്ങളേയും ഡല്‍ഹി സംഘര്‍ഷങ്ങളിലെ ബിജെപി-ആര്‍എസ്എസ് അജണ്ടകളെ എതിര്‍ക്കുന്ന എല്ലാ ശബ്ദങ്ങളേയും ഭീതിപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതിനെതിരേ മുഴുവന്‍ മതേതര, ജനാധിപത്യ, പൗരാവകാശ പ്രവര്‍ത്തകരും മുന്നോട്ട് വരണമെന്ന് അനീസ് അഹമ്മദ് ആഹ്വാനം ചെയ്തു.

Tags:    

Similar News