സേനാവിഭാഗങ്ങളുടെ തലപ്പത്ത് വനിത ഓഫിസര്‍മാര്‍: സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കരസേന മേധാവി

ജാതിയുടേയോ, മതത്തിന്റെയോ, വര്‍ഗത്തിന്റെയോ, ലിംഗത്തിന്റെയോ പേരിലുള്ള വിവേചനം സൈന്യത്തില്‍ ഇല്ല. 1993 മുതല്‍ തന്നെ വനിത ഓഫിസര്‍മാരെ സേനയില്‍ നിയമിച്ചുവരുന്നുണ്ട്. ജനറല്‍ എം എം നരവനേ വ്യക്തമാക്കി.

Update: 2020-02-20 15:01 GMT

ന്യൂഡല്‍ഹി: കരസേനയുടെ തലപ്പത്ത് വനിത ഓഫിസര്‍മാരെ നിയമിക്കണമെന്ന സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് കരസേന മേധാവി ജനറല്‍ എംഎം നരവനേ. വിധി നടപ്പാക്കാനുള്ള നടപടി തുടങ്ങിയതായും എല്ലാ വനിതാ ഓഫിസര്‍മാര്‍ക്കും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കത്തയക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജാതിയുടേയോ, മതത്തിന്റെയോ, വര്‍ഗത്തിന്റെയോ, ലിംഗത്തിന്റെയോ പേരിലുള്ള വിവേചനം സൈന്യത്തില്‍ ഇല്ല. 1993 മുതല്‍ തന്നെ വനിത ഓഫിസര്‍മാരെ സേനയില്‍ നിയമിച്ചുവരുന്നുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വ്യക്തതയോടെ നടപടികളുമായി മുന്നോട്ടുപോകാനാകുമെന്നും ജനറല്‍ എം എം നരവനേ വ്യക്തമാക്കി.

Tags: