യച്ചൂരിയുടെ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരുടെ അംഗീകാരം; ഇന്ന് തരിഗാമിക്കൊപ്പം കഴിയും

ഒരു ദിവസം മുഹമ്മദ് യൂസഫ് തരിഗാമിക്കൊപ്പം തങ്ങണമെന്ന ആവശ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ അംഗീകരിച്ചതോടെയാണ് അദ്ദേഹം ശ്രീനഗറില്‍ തങ്ങുന്നത്. ഇന്ന് രാവിലെ പതിനൊന്നരയ്ക്കാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രീനഗറില്‍ എത്തിയത്.

Update: 2019-08-29 14:50 GMT

ശ്രീനഗര്‍: സുപ്രിംകോടതി അനുമതി ലഭിച്ചതിനു പിന്നാലെ കേന്ദ്രകമ്മിറ്റി അംഗവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിച്ച സിപിഎം ജനറള്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ശ്രീനഗറില്‍ തങ്ങും. ഒരു ദിവസം മുഹമ്മദ് യൂസഫ് തരിഗാമിക്കൊപ്പം തങ്ങണമെന്ന ആവശ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ അംഗീകരിച്ചതോടെയാണ് അദ്ദേഹം ശ്രീനഗറില്‍ തങ്ങുന്നത്. ഇന്ന് രാവിലെ പതിനൊന്നരയ്ക്കാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രീനഗറില്‍ എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അദ്ദേഹം തരിഗാമിയുടെ വീട്ടിലെത്തിയത്.

ഗുപ്കര്‍ റോഡിലെ വീട്ടിലാണ് തരിഗാമി കരുതല്‍ തടങ്കലില്‍ കഴിയുന്നതെന്നാണ് മാധ്യമറിപ്പോര്‍ട്ട്. ഇന്ന് തരിഗാമിക്കൊപ്പം തങ്ങാന്‍ അനുവദിക്കണം എന്ന് യെച്ചൂരി സുരക്ഷാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. യെച്ചൂരി എപ്പോള്‍ മടങ്ങും എന്ന സൂചന പാര്‍ട്ടി ആസ്ഥാനത്ത് കിട്ടിയിട്ടില്ല. മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ ഇന്നലെയാണ് സീതാറാം യെച്ചൂരിക്ക് സുപ്രിംകോടതി അനുമതി നല്‍കിയത്.

തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു കോടതിയുടെ തീരുമാനം. താരിഗാമിയെ കാണുക മാത്രമായിരിക്കണം ലക്ഷ്യമെന്നും മറ്റ് പരിപാടികള്‍ പാടില്ലെന്നും സുപ്രിംകോടതി യെച്ചൂരിയോട് നിര്‍ദേശിച്ചിരുന്നു. ഇതിനിടെ 370ാം അനുച്ഛേദം പിന്‍വലിച്ച ശേഷം ആദ്യമായി ലഡാക്കിലെത്തിയ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പാക് അധീന കശ്മീരിനെക്കുറിച്ച് മാത്രമാണ് പാകിസ്താനുമായി ചര്‍ച്ചയെന്ന നിലപാട് ആവര്‍ത്തിച്ചു.

Tags:    

Similar News