അര്‍ജുന്‍; ദുരന്ത നിവാരണ വീഴ്ച്ച രാഷ്ട്രീയ പരാജയം : സര്‍ക്കാരുകള്‍ കാര്യക്ഷമമായി ഇടപെടുക : മുസ്തഫ കൊമ്മേരി

Update: 2024-07-21 13:20 GMT

കോഴിക്കോട് : കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള അന്വേഷണത്തിലെ വീഴ്ച്ച കേന്ദ്ര കേരള കര്‍ണാടക സര്‍ക്കാറുകളുടെ രാഷ്ട്രീയ വീഴ്ച്ച ആണെന്ന് എസ്ഡിപിഐ ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി പറഞ്ഞു. ദിവസങ്ങള്‍ നിരവധി കഴിഞ്ഞിട്ടും ശാസ്ത്രീയമായ ഇടപെടലുകള്‍ ഫലപ്രദമായി നടപ്പിലാക്കാത്ത കര്‍ണാടക നിലപാട് ആശങ്ക ഉളവാക്കുന്നതാണ്.


അര്‍ജുന്റെ ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നെഞ്ചുരുകി കഴിയുന്ന കുടുംബത്തിന്റെ കണ്ണുനീര്‍ കണ്ടില്ലെന്ന് സര്‍ക്കാരുകള്‍ നടിക്കരുത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കോഴിക്കോട് എം.പി എം.കെ രാഘവന്‍ ഷിരൂരില്‍ ക്യാംപ് ചെയ്തു പ്രവര്‍ത്തിക്കുകയും. സംസ്ഥാന ഭരണ പ്രതിപക്ഷം ഉള്‍പ്പെടെ അര്‍ജുന് വേണ്ടി കേരളം ഒന്നാകെ പ്രയത്‌നിക്കണമെന്നും മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.




Tags: