ചരിത്ര സ്മാരകങ്ങള്‍ ഈ മാസം 16 മുതല്‍ തുറക്കും

സുരക്ഷാ മുന്‍ കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.

Update: 2021-06-14 08:46 GMT
ചരിത്ര സ്മാരകങ്ങള്‍ ഈ മാസം 16 മുതല്‍ തുറക്കും
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ സഞ്ചാരികള്‍ക്കായി തുറക്കാന്‍ അനുമതി നല്‍കി കേന്ദ്രം.

ജൂണ് 16 മുതല്‍ തുറക്കുമെന്ന് കേന്ദ്രപുരാവസ്തു വകുപ്പ് അറിയിച്ചു.കൊവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ സ്മാരകങ്ങളും അടച്ചിരുന്നു. സുരക്ഷാ മുന്‍ കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.

Tags:    

Similar News