പിവി അബ്ദുൽ വഹാബ് എംപി സിദ്ദീഖ് കാപ്പന്റെ വീട് സന്ദർശിച്ചു

വീട്ടിലെത്തി സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തുമായി സംസാരിച്ച് വിവരങ്ങളാരാഞ്ഞു. തുടർന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായും മിസോറാം ഗവർണർ ശ്രീധരൻ പിള്ളയുമായും ഫോണിൽ സംസാരിച്ചതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

Update: 2021-04-26 13:21 GMT

മലപ്പുറം: രാജ്യസഭാ എംപി പിവി അബ്ദുൽ വഹാബും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ വീട് സന്ദർശിച്ചു. മഥുര ജയിലിൽ നിന്ന് കൊവിഡ് ബാധിച്ച് ​ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് കെവിഎം മെഡിക്കൽ കോളജിലേക്ക് മാറ്റിയതിന് പിന്നാലെ സിദ്ദീഖ് അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ചർച്ചയായതിന് പിന്നാലെയാണ് സന്ദർശനം.

വീട്ടിലെത്തി സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തുമായി സംസാരിച്ച് വിവരങ്ങളാരാഞ്ഞു. തുടർന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായും മിസോറാം ഗവർണർ ശ്രീധരൻ പിള്ളയുമായും ഫോണിൽ സംസാരിച്ചതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

സിദ്ദീഖിന് വിദഗ്ധ ചികിൽസ ഉറപ്പാക്കുകയാണ് പ്രഥമ ലക്ഷ്യം. രാജ്യസഭയിൽ അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി നടത്തിയ ഇടപെടൽ തുടരും. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.