ഭീം ആര്‍മിയുടെ ദേശീയ ഉപാധ്യക്ഷയായി മലയാളി യുവതി

Update: 2021-04-03 05:16 GMT

തിരുവനന്തപുരം: ഭീം ആര്‍മിയുടെ ദേശീയ ഉപാധ്യക്ഷയായി മലയാളി യുവതിയെ തെരഞ്ഞെടുത്തു. കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി അനുരാജി പി ആര്‍ ആണ് പുതിയ ഉപാധ്യക്ഷ.

ഭീം ആര്‍മിയുടെ കേരള ഘടകത്തിലെ സജീവ പ്രവര്‍ത്തകയായ അനുരാജി പി ആര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ച് വരുന്നു. ജാതി വിവേചനത്തിനെതിരായും ദലിത് യുവതയുടെ വിദ്യാഭ്യാസ നേട്ടത്തിനും വേണ്ടിയാണ് 2015ല്‍ ഭീം ആര്‍മി എന്ന പ്രസ്ഥാനം രൂപീകരിച്ചത്. ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മവാര്‍ഷികദിനമായ മാര്‍ച്ച് 15നാണ് ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയായി മാറിയത്.

Tags:    

Similar News