മുസ്‌ലിം വിരുദ്ധ പരാമര്‍ശം; സുനില്‍ പി ഇളയിടത്തിന് പിന്തുണയുമായി ആര്‍എസ്എസ് മുഖപത്രം

മത തീവ്രവാദികള്‍ സുനില്‍ പി ഇളയിടത്തിനെതിരേ എന്ന നിലയ്ക്കാണ് ഇതുമായി ബന്ധപ്പെട്ട് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ തലക്കെട്ടുകള്‍.

Update: 2021-08-20 06:16 GMT

കോഴിക്കോട്: അഫ്ഗാനിലേക്കാളും താലിബാനികള്‍ കേരളത്തിലുണ്ടെന്ന മുസ്‌ലിം വിരുദ്ധ പോസ്റ്റ് പങ്കുവച്ച സുനില്‍ പി ഇളയിടത്തിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ സുനില്‍ പി ഇളയിടത്തിന് പിന്തുണയുമായി ആര്‍എസ്എസ് മുഖപത്രം ജന്മഭൂമി. മത തീവ്രവാദികള്‍ സുനില്‍ പി ഇളയിടത്തിനെതിരേ എന്ന നിലയ്ക്കാണ് ഇതുമായി ബന്ധപ്പെട്ട് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ തലക്കെട്ടുകള്‍.

ഇതിനോടകം രണ്ട് വാര്‍ത്തകള്‍ നല്‍കിയാണ് ജന്മഭൂമി സുനില്‍ പി ഇളയിടത്തെ പിന്തുണച്ച് രം?ഗത്തെത്തിയത്. 'തേജസ്' സുനില്‍ പി ഇളയിടത്തെ സംഘപരിവാറുകാരനായും മുദ്രകുത്തിയിട്ടുണ്ടെന്ന പച്ചക്കള്ളവും ജന്‍മഭൂമി റിപോര്‍ട്ടിലുണ്ട്. കേരളത്തില്‍ താലിബാന്‍ അനുകൂലികളുടെ എണ്ണം കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ഇടത് സൈദ്ധാന്തികന്‍ സുനില്‍ പി ഇളയിടം കേരളം വിട്ട് ഉത്തര്‍പ്രദേശിലേയ്ക്ക് പോകണമെന്ന് വിവാദ പരാമര്‍ശവുമായി കോളേജ് അധ്യാപിക എന്ന തലക്കെട്ടിലാണ് മറ്റൊരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.

'നാല് കോടിയോളമാണ് അഫ്ഗാന്‍ ജനസംഖ്യ; മൂന്നരക്കോടിയാണ് മലയാളികള്‍. അരലക്ഷത്തില്‍ കൂടുതലാണ് താലിബന്‍ മതഭീകരര്‍. താലിബന്‍ ഫാന്‍സ് അതിലും കൂടുതലില്ലേ കേരളത്തില്‍ സത്യായിട്ടും പേടിയാവുന്നുണ്ട് എന്നാണ് സുനില്‍ പി ഇളയിടം പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.