സിഎഎ വിരുദ്ധ പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാക്കും: ഭരണഘടനാ സംരക്ഷണ പ്രസ്ഥാനം

യോഗത്തില്‍ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം മൗലാന ഖലീലുര്‍ റഹ്മാന്‍ സജ്ജാദ് നുഅ്മാനി അധ്യക്ഷത വഹിച്ചു. എസ് ഡിപിഐ ദേശീയ സെക്രട്ടറിയും ഭരണഘടന സംരക്ഷണ പ്രസ്ഥാനം കണ്‍വീനറുമായ മുഹമ്മദ് ഷാഫി നന്ദി പറഞ്ഞു.

Update: 2020-02-12 18:07 GMT

ന്യൂഡല്‍ഹി: ദേശീയപൗരത്വ നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തുടങ്ങിയവയിലൂടെ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാക്കുന്നതിന് ഭരണഘടനാ സംരക്ഷണ പ്രസ്ഥാനം തീരുമാനിച്ചു. ഫാഷിസത്തില്‍ നിന്ന് ഭരണഘടനയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ടതാണ് ഈ കൂട്ടായ്മ. ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ ഫെബ്രുവരി 10നു നടന്ന ഭരണഘടന സംരക്ഷണ പ്രസ്ഥാനത്തിന്റെ രണ്ടാമത് യോഗത്തില്‍ സര്‍വ ധര്‍മസമാഗമം സംഘടിപ്പിച്ചു. ഹിന്ദു, മുസ് ലിം, സിഖ്, ക്രൈസ്തവ, ബുദ്ധ, ജൈന വിശ്വാസികള്‍ ഒരേ വേദിയില്‍ ഒത്തുകൂടി. ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി രാജ്യവ്യാപകമായി തെരുവുകള്‍ തോറും കാംപയിന്‍ നടത്തും. ഭരണഘടനയുടെ ആമുഖം വായിച്ചാണ് സംഗമം ആരംഭിച്ചത്. യോഗത്തില്‍ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം മൗലാന ഖലീലുര്‍ റഹ്മാന്‍ സജ്ജാദ് നുഅ്മാനി അധ്യക്ഷത വഹിച്ചു. എസ് ഡിപിഐ ദേശീയ സെക്രട്ടറിയും ഭരണഘടന സംരക്ഷണ പ്രസ്ഥാനം കണ്‍വീനറുമായ മുഹമ്മദ് ഷാഫി നന്ദി പറഞ്ഞു.



Tags: