കണ്ണൂര്‍ നഗരത്തില്‍ വീണ്ടും വന്‍ മയക്ക് മരുന്ന് വേട്ട: പിടികൂടിയത് വാതില്‍പ്പടിയുടെ രഹസ്യ അറയില്‍ നിന്ന്

Update: 2022-03-11 17:04 GMT

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ കട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്ക് മരുന്ന് ശേഖരകേന്ദ്രത്തില്‍ പോലിസ് നടത്തിയ റെയ്ഡില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.

കഴിഞ്ഞാഴ്ച പിടിയിലായി റിമാന്റില്‍ കഴിയുന്ന അഫ്‌സല്‍-ബല്‍ക്കീസ് ദമ്പതികളുടെ ബന്ധുവായ മരക്കാര്‍ കണ്ടിയിലെ കുനിയിലകത്ത് ജസീലാസില്‍ ജനീസിന്റെ ഉടമസ്ഥതയിലുള്ള ചാലാട്പടന്ന പ്പാലത്തെ കടയില്‍ വെച്ചാണ് മാരക രാസ മയക്ക് മരുന്നുകള്‍ പിടിച്ചെടുത്തത്. 3. 49 ഗ്രാം തൂക്കമുള്ള 207 എല്‍എസ്ഡികള്‍, 32 ഗ്രാമിന്റെ 90 എംഡി എം എ ഗുളിക, 7 ഗ്രാമിന്റെ 20ഗുളികള്‍, 20 ഗ്രാം ബ്രൗണ്‍ഷുഗര്‍, മയക്ക് മരുന്നുകള്‍ തൂക്കാനുപയോഗിച്ച ഇലക്ട്രോണിക് ത്രാസ് എന്നിവയാണ് ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്.

മയക്ക് മരുന്നുകള്‍ സ്ഥാപനത്തിന്റെ വാതിലിന്റെ ചവിട്ടുപടിയില്‍ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ച നിലയിലായിരുന്നുവെന്ന് പോലിസ് പറയുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മൊത്തമായി കൊണ്ടുവരുന്ന മയക്ക് മരുന്നുകള്‍ ചില്ലറയായി വില്പന നടത്താനാണ് ചെറു പൊതികളാക്കി വെച്ചതെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News