അന്നാ ഹസാരെ നിരാഹാരസമരം അവസാനിപ്പിച്ചു

Update: 2019-02-05 20:07 GMT

മുംബൈ: ലോക്പാല്‍, ലോകായുക്ത എന്നിവ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അന്നാ ഹസാരെ നടത്തിവന്നിരുന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. ആവശ്യങ്ങളില്‍ അനുകൂല നടപടിയെടുക്കാമെന്ന ഉറപ്പ് നല്‍കിയതോടെയാണ് ഹസാരെ സമരം പിന്‍വലിച്ചത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിങ്, കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ബാംരെ എന്നിവര്‍ ഹസാരെയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇവരുടെ സാന്നിധ്യത്തില്‍ നിരാഹാരസമരം പിന്‍വലിക്കുന്നതായി ഹസാരെ പ്രഖ്യാപിച്ചത്.

അഴിമതികള്‍ക്ക് അറുതിവരുത്താനായി 2013ല്‍ പാസാക്കിയ ലോക്പാല്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 30 മുതലാണ് അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. സമരം ഏഴാംദിവസത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയും മോശമായിരുന്നു.



Tags:    

Similar News