കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ മരിച്ചു

Update: 2024-03-05 11:44 GMT

കോഴിക്കോട്: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുന്നു. കോഴിക്കോടിനടുത്ത് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. പാലാട്ടി അബ്രഹാം(70) ആണ് മരിച്ചത്. കൃഷിയിടത്തില്‍വച്ച് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തിങ്കളാഴ്ച കക്കയത്തിന് സമീപം കൂരാച്ചുണ്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ കാടുകയറ്റി വിട്ടിരുന്നു.

Tags: