മുസ്‌ലിം പ്രതിഷേധങ്ങള്‍ക്കു നേരെയുള്ള പൈശാചികത അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി

തങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരേ ശബ്ദിക്കാന്‍ ധൈര്യം കാണിക്കുന്ന മുസ്‌ലിംകളെ അധികൃതര്‍ തിരഞ്ഞുപിടിച്ച് നിര്‍ദയമായും അടിച്ചൊതുക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മുന്‍ ഇന്ത്യന്‍ മേധാവി ആകര്‍ പട്ടേല്‍ ചൊവ്വാഴ്ച പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

Update: 2022-06-15 12:39 GMT

ന്യൂഡല്‍ഹി: മുഹമ്മദ് നബിയെക്കുറിച്ചുള്ള ഭരണകക്ഷി നേതാക്കളുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ മുസ്‌ലിംകള്‍ക്കെതിരായ 'പൈശാചികമായ' അടിച്ചമര്‍ത്തല്‍ ഇന്ത്യ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഉന്നത മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.

തങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരേ ശബ്ദിക്കാന്‍ ധൈര്യം കാണിക്കുന്ന മുസ്‌ലിംകളെ അധികൃതര്‍ തിരഞ്ഞുപിടിച്ച് നിര്‍ദയമായും അടിച്ചൊതുക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മുന്‍ ഇന്ത്യന്‍ മേധാവി ആകര്‍ പട്ടേല്‍ ചൊവ്വാഴ്ച പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

അമിതമായ സൈനികപ്രയോഗം നടത്തിയും അനിയന്ത്രിതമായി തടങ്കലില്‍ വെച്ചും പ്രതികാരപരമായി വീടുകള്‍പൊളിച്ചും പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നത് അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ പൂര്‍ണമായ ലംഘനമാണ് പ്രസ്താവന ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദുത്വ പാര്‍ട്ടിയായ ബിജെപിയിലെ രണ്ട് അംഗങ്ങള്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ആയിരങ്ങളാണ് ഇന്ത്യയിലുടനീളം പ്രതിഷേധിച്ചത്. രാജ്യവ്യാപകമായ നടന്ന പ്രതിഷേധത്തില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ അറസ്സിലാവുകയും ചെയ്തു. ജയിലിലടക്കപ്പെട്ട പ്രതിഷേധക്കാരെ അടിയന്തരവും നിരുപാധികവുമായി മോചിപ്പിക്കാന്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.

Tags: