അമിത്ഷാ എയിംസ് വിട്ടു; തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റില്‍ പങ്കെടുത്തേക്കും

Update: 2020-09-18 06:50 GMT

ന്യൂഡല്‍ഹി: കൊവിഡ് മുക്തമായ ശേഷം വീണ്ടും പരിശോധനയ്ക്കായി പ്രവേശിപ്പിച്ച് നാല് ദിവസത്തിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞാണ് ഞായറാഴ്ച രാത്രി ഇദ്ദേഹത്തെ വീണ്ടും എയിംസിലെ 'പോസ്റ്റ് കൊവിഡ് കെയറി' ല്‍ പ്രവേശിപ്പിച്ചത്. 55 കാരനായ അമിതാഷായ്ക്ക് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആഗസ്ത് രണ്ടിനു ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഇദ്ദേഹത്തെ 14ന് ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം താന്‍ കുറച്ചുദിവസം കൂടി ഹോം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

    സുഖം പ്രാപിച്ച് എയിംസ് വിട്ടതോടെ തിങ്കളാഴ്ച പാര്‍ലമെന്റിന്റെ ശേഷിക്കുന്ന മണ്‍സൂണ്‍ സെഷനില്‍ അമിത് ഷാ പങ്കെടുക്കുമെന്നാണു വിവരം. മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ളവ പാലിച്ചുമായിരിക്കും പങ്കെടുക്കുകയെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

Amit Shah Discharged From AIIMS, May Attend Parliament From Monday




Tags: