യുവാവിന്റെ വിവാഹത്തിനു സമ്മാനമായി ഉള്ളി നല്‍കി സുഹൃത്തുക്കള്‍

നേരത്തേ, മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ഉള്ളി സൗജന്യമായി നല്‍കുന്ന മാര്‍ക്കറ്റിങ് തന്ത്രവുമായി ചില കടയുടമകളും രംഗത്തെത്തിയിരുന്നു

Update: 2019-12-09 06:04 GMT

ചെന്നൈ: ഉള്ളി വില ക്രമാതീതമായി കുതിച്ചുയരുന്നതിനിടെ യുവാവിനു വിവാഹസമ്മാനമായി ഒരു കെട്ട് ഉള്ളി നല്‍കി സുഹൃത്തുക്കള്‍. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. കിലോയ്ക്ക് 180 രൂപയ്ക്കു മുകളില്‍ ഉള്ളിവില എത്തിയതോടെയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണം. വരനും വധുവിനും ഒരു കൊട്ട നിറയെ ഉള്ളി സമ്മാനം നല്‍കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഒരാഴ്ചയായി 150 മുതല്‍ 160 വരെയാണ് ഉള്ളി വില. ബംഗളുരുവില്‍ 200ലെത്തിയിരിക്കുകയാണ്. നേരത്തേ, മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ഉള്ളി സൗജന്യമായി നല്‍കുന്ന മാര്‍ക്കറ്റിങ് തന്ത്രവുമായി ചില കടയുടമകളും രംഗത്തെത്തിയിരുന്നു. പുതുകോട്ടയിലെ തലയാരി തെരുവിലുള്ള എസ്ടിആര്‍ മൊബൈല്‍സ് കടയുടമയാണ് ഒരു മൊബൈല്‍ ഫോണിന് ഒരുകിലോ ഉള്ളി സൗജന്യമായി നല്‍കുന്നത്.


Tags:    

Similar News