ബ്രിട്ടന് പിടിച്ചെടുത്ത ഇറാന് എണ്ണക്കപ്പലിലെ ഇന്ത്യക്കാര്‍ക്ക് മോചനം; കപ്പല്‍ കസ്റ്റഡിയില്‍ തുടരും
മലപ്പുറം വണ്ടൂര്‍ സ്വദേശി കെ കെ അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രജിത്ത് എന്നിവര്‍ കപ്പലിലുണ്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. അവര്‍ അടക്കമുള്ളവരുടെ മോചനമാണ് സാധ്യമാകുന്നത്.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട് ഇക്കാര്യം സ്ഥിരീകരിച്ചതായി കേന്ദ്രമന്ത്രി വ്യക്തമാക്കി. ജിബ്രാള്‍ട്ടര്‍ അധികൃതര്‍ 24 ഇന്ത്യക്കാരെയും മോചിപ്പിച്ചുവെന്നും അവര്‍ക്ക് ഇനി ഇന്ത്യയിലേക്ക് മടങ്ങിയെത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം വണ്ടൂര്‍ സ്വദേശി കെ കെ അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രജിത്ത് എന്നിവര്‍ കപ്പലിലുണ്ടെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. അവര്‍ അടക്കമുള്ളവരുടെ മോചനമാണ് സാധ്യമാകുന്നത്. ജീവനക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് കപ്പലിലുള്ള ജീവനക്കാരുടെ ബന്ധുക്കള്‍ തേജസിനോട് പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് ആരോപിച്ചാണ് ഇറാന്റെ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ് 1 ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്ന് ബ്രിട്ടീഷ് റോയല്‍ മറീനുകള്‍ പിടിച്ചെടുത്തത്.
അതേസമയം, യുഎസ് ആവശ്യപ്പെട്ടത് അനുസരിച്ച് കപ്പല്‍ വിട്ട് നല്കാന് ജിബ്രാള്‍ട്ടര്‍ അധികൃതര്‍ തയ്യാറായിട്ടില്ല.