വാഷിങ്ടണ്‍: അമേരിക്ക യുെ്രെകനില്‍ നേരിട്ട് സൈനിക ഇടപെടല്‍ നടത്തില്ലെന്ന് ആവര്‍ത്തിച്ച് അമേരിക്ക. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യയുടെ യുക്രെയ്‌നെതിരായ സൈനിക നീക്കങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പുടിന്‍ സ്വേച്ഛാധിപതിയാണെന്നും ബൈഡന്‍ വിമര്‍ശിച്ചു.
പുടിന്റെ കണക്കുകൂട്ടല്‍ തെറ്റിയെന്നും യുക്രെയ്ന്‍ ജനത കരുത്തിന്റെ കോട്ടയായി നിലയുറപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്‌ന് സഹായം നല്‍കുന്നത് തുടരുമെന്നും നാറ്റോയുടെ ഓരോ ഇഞ്ച് മണ്ണും സംരക്ഷിക്കാന്‍ അമേരിക്ക മുന്നില്‍ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് ഇനി സംഭവിക്കാന്‍ പോകുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന് യാതൊരു ധാരണയും ഇല്ലെന്നും ബൈഡന്‍ പറഞ്ഞു.