അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 80 ലക്ഷത്തിലേക്ക്

Update: 2020-10-11 04:06 GMT
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ zകാവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷത്തിലേക്ക് കുതിക്കുന്നു. വേള്‍ഡോ മീറ്ററും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തു വിട്ട കണക്കുകള്‍ പ്രകാരം നിലവില്‍ 7,944,862 പേര്‍ക്ക് രാജ്യത്ത് കൊവിഡ് ബാധയേറ്റു.

രാജ്യത്ത് 219,281 പേര്‍ രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങിയെന്നും 5,085,449 പേര്‍ രോഗമുക്തി നേടിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,233 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 634 പേര്‍ മരിക്കുകയും ചെയ്തു.

കലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഇല്ലിനോയിസ്, നോര്‍ത്ത്കരോലിന, അരിസോണ, ന്യൂജഴ്‌സി, ടെന്നിസി എന്നീ സംസ്ഥാനങ്ങളാണ് അമേരിക്കയില്‍ രോഗബാധയേറ്റവരില്‍ മുന്നില്‍ നില്‍ക്കുന്നത്. അതേസമയം, ന്യൂയോര്‍ക്കാണ് കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ മുന്നില്‍. 33,377 പേരാണ് ഇവിടെ വൈറസ് ബാധിച്ച് മരണമടഞ്ഞത്. ടെക്‌സസ്, കലിഫോര്‍ണിയ, ഫ്‌ളോറിഡ എന്നീ സംസ്ഥാനങ്ങളാണ് മരണ നിരക്കില്‍ ന്യൂയോര്‍ക്കിന് പിന്നിലുള്ളത്. എന്നാല്‍, 24 മണിക്കൂറിനിടെ ഉണ്ടായ മരണങ്ങളുടെ എണ്ണത്തില്‍ കലിഫോര്‍ണിയ, ടെക്‌സസ്, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്.