കുഞ്ഞുജീവന്‍ കാക്കാന്‍ പെരിന്തല്‍ മണ്ണയില്‍ നിന്നു പറന്ന ആംബുലന്‍സ് തിരുവനന്തപുരത്ത് എത്തി
ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സിനു മുന്നിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ പോലിസും പൊതുജനങ്ങളും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുമനസോടെ ഒരുമിച്ചു.

തിരുവനന്തപുരം: മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ അടിയന്തര ശസ്ത്രക്രിയക്കായി പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ എത്തിച്ചത് കേവലം അഞ്ചു മണിക്കൂര്‍ കൊണ്ട്. ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സിനു മുന്നിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ പോലിസും പൊതുജനങ്ങളും വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുമനസോടെ ഒരുമിച്ചു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചതോടെ എല്ലാവരുടേയും സഹകരണം കൊണ്ടാണ് ഇത്രവേഗം എത്താനായതെന്ന് ആംബുലന്‍സ് െ്രെഡവര്‍ ആദര്‍ശ് പറഞ്ഞു. വരുന്ന വഴി തടസങ്ങള്‍ ഒന്നുമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം സര്‍ക്കാര്‍ ഏറ്റെടുത്തത്. മലപ്പുറത്തെ പെരിന്തല്‍മണ്ണയിലുള്ള സ്വകാര്യ ആശുപത്രിയില്‍നിന്ന് നിന്ന് വൈകുന്നേരം 5.45നാണ് കുഞ്ഞുമായി പുറപ്പെട്ടത്. 10.45ഓടെ ആംബുലന്‍സ് ശ്രീചിത്ര ആശുപത്രിയില്‍ എത്തി. കുഞ്ഞിനെ ഇപ്പോള്‍ ഹൃദ്രോഗ വിദഗ്ധര്‍ പരിശോധിക്കുകയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമേ ശസ്ത്രക്രിയ എപ്പോള്‍ വേണമെന്ന് തീരുമാനിക്കൂ. കഴിഞ്ഞ ദിവസം മംഗലാപുരത്തുനിന്ന് നവജാത ശിശുവുമായി ആംബുലന്‍സ് അതിവേഗം കൊച്ചിയിലെത്തിയതിന് സമാനമായ സംവിധാനങ്ങളാണ് ഇത്തവണയും ഒരുക്കിയത്.