സംസ്‌കൃതം ദേശീയ ഭാഷയാക്കാന്‍ അംബേദ്കര്‍ നിര്‍ദേശിച്ചിരുന്നു: ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ

Update: 2021-04-14 17:37 GMT

ന്യൂഡല്‍ഹി: സംസ്‌കൃതം ഇന്ത്യയുടെ ദേശീയ ഭാഷയാക്കാന്‍ അംബേദ്കര്‍ നിര്‍ദേശം തയ്യാറാക്കിയിരുന്നുവെന്നുസുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. നാഗ്പൂരിലെ മഹാരാഷ്ട്ര നാഷനല്‍ ലോ യൂനിവേഴ്‌സിറ്റി ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനേതാക്കളുടെയും അംബേദ്കറുടെയും ഒപ്പോട് കൂടിയ ഈ നിര്‍ദേശം അവതരിപ്പിച്ചോയെന്ന് തനിക്കറിയില്ല. വടക്കേ ഇന്ത്യയില്‍ തമിഴും തെക്കേ ഇന്ത്യയില്‍ ഹിന്ദിയും അംഗീകരിക്കപ്പെടില്ലെന്ന അഭിപ്രായമായിരുന്നു അംബേദ്കര്‍ക്ക്. എന്നാല്‍ സംസ്‌കൃതത്തിന് എവിടെയും എതിര്‍പ്പിനുള്ള സാധ്യതയില്ലാത്തതിനാലാണ് ഇത്തരമൊരു നിര്‍ദേശം തയ്യാറാക്കിയത്. എന്നാല്‍ നിര്‍ദേശം വിജയകരമായില്ല. അതിനാലാണ് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയത്. അതിനാല്‍ തന്നെ താനും ഇംഗ്ലീഷില്‍ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ഏത് ഭാഷയില്‍ സംസാരിക്കണമെന്ന് താന്‍ ആലോചിക്കുകയായിരുന്നു. ഇംഗ്ലീഷില്‍ വേണോ അതോ മറാത്തിയില്‍ വേണോ. ഈ ആശയക്കുഴപ്പം നമ്മുടെ രാജ്യത്ത് കുറേ കാലമായുണ്ട്. കോടതികള്‍ ഏത് ഭാഷ ഉപയോഗിച്ച് പ്രവര്‍ത്തിക്കണമെന്ന ചോദ്യം നിരന്തരം ഉയരുന്നുണ്ട്. ഹിന്ദിയും ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായുളള കോടതികള്‍ നമുക്കുണ്ട്. എന്നാല്‍ ചിലര്‍ക്ക് തമിഴ് വേണം, മറ്റ് ചിലര്‍ക്ക് തെലുഗുമെന്നതാണ് അവസ്ഥ. അംബേദ്കര്‍ വെറുമൊരു നിയമ വിദഗ്ധന്‍ മാത്രമായിരുന്നില്ല. സാമൂഹികമായും രാഷ്ട്രീയമായും നടക്കുന്ന സംഭവങ്ങളെ കുറിച്ച് കൃത്യമായ അറിവുണ്ടായിരുന്നു അദ്ദേഹത്തിന്. പാവപ്പെട്ടവരും അല്ലാത്തവരും എന്താണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന് അറിയാമെന്നും എസ് എ ബോബ്‌ഡെ പറഞ്ഞു.

Ambedkar had proposed Sanskrit as official language: CJI Bobde

Tags:    

Similar News