പഞ്ചാബിനെ ശല്യപ്പെടുത്തരുത് , ഡൽഹിയിലേക്ക് പോകൂ, കർഷക പ്രക്ഷോഭത്തിനെതിരേ അമരീന്ദർ സിങ്
സമരം തുടങ്ങിയതിനു ശേഷം ആദ്യമായാണ് പഞ്ചാബ് മുഖ്യമന്ത്രി കർഷകർക്കെതിരെ രംഗത്ത് വരുന്നത്.
ചണ്ഡിഗഢ്: കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ സമരത്തിൽ ആദ്യമായി നീരസം അറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. കർഷക സമരം പഞ്ചാബിന്റെ സ,സമ്പദ് വ്യവസ്ഥയെ തകർക്കുന്നുവെന്നും സമരം ചെയ്യണമെങ്കിൽ ഡൽഹിയിലേക്ക് പോകാനും അമരീന്ദർ ആവശ്യപ്പെട്ടു.
സമരം തുടങ്ങിയതിനു ശേഷം ആദ്യമായാണ് പഞ്ചാബ് മുഖ്യമന്ത്രി കർഷകർക്കെതിരെ രംഗത്ത് വരുന്നത്. സമരം ചെയ്യുന്നവർ കേന്ദ്ര സർക്കാരിനെതിരെ ഡൽഹിയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്നും പഞ്ചാബിനെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുകയാണു ലക്ഷ്യമെങ്കിൽ നിങ്ങളുടെ പ്രതിഷേധം ഡൽഹിയിലേക്കു മാറ്റുക. പഞ്ചാബിനെ ശല്യം ചെയ്യരുത്. അമരീന്ദർ സിങ് പറഞ്ഞു. ഇന്ന് 113 കേന്ദ്രങ്ങളിലാണു കർഷകർ പ്രതിഷേധിക്കുന്നത്. ഇതു ഞങ്ങളുടെ വികസനത്തെ ബാധിക്കുന്നു. ഹോഷിയാർപൂർ ജില്ലയിലെ ഒരു പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.