അമല്‍ജ്യോതി കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു; ഹോസ്റ്റല്‍ ഒഴിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍

പൊലീസ് നടപടി വൈകുന്നതിലും വിദ്യാര്‍ഥികള്‍ക്ക് അമര്‍ഷമുണ്ട്

Update: 2023-06-06 04:43 GMT

അരൂര്‍: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഹോസ്റ്റല്‍ ഒഴിയണമെന്ന് അധികൃതര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടെങ്കിലും നിര്‍ദേശം വിദ്യാര്‍ഥികള്‍ തള്ളി. ശ്രദ്ധയ്ക്ക് നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. അതിനിടെ മാനേജ്‌മെന്റും വിദ്യാര്‍ഥികളുമായി ഇന്നും ചര്‍ച്ച നടക്കും. ഹോസ്റ്റല്‍ വാര്‍ഡനെയും ഫുഡ് ടെക്‌നോളജി ഡിപ്പാര്‍ട്‌മെന്റ് മേധാവിയെയും ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. പൊലീസ് നടപടി വൈകുന്നതിലും വിദ്യാര്‍ഥികള്‍ക്ക് അമര്‍ഷമുണ്ട്.


 ജൂണ്‍ രണ്ടാം തിയതിയാണ് തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷ് (20) കോളജ് ഹോസ്റ്റലില്‍ ജീവനൊടുക്കിയത്. കോളജ് അധികൃതരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ലാബില്‍ വച്ച് ഉപയോഗിച്ചെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയുടെ മൊബൈല്‍ഫോണ്‍ കോളജ് അധികൃതര്‍ വാങ്ങിയിരുന്നു.വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി. ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്ക് മന്ത്രി നിര്‍ദേശം നല്‍കി.









Tags:    

Similar News