പി സി ജോര്‍ജ് മ്ലേച്ഛമായ ഭാഷയില്‍ വര്‍ഗീയത വിളമ്പിയത് സംഘപരിവാര്‍ അജണ്ട: അല്‍മായ മുന്നേറ്റം

Update: 2022-04-30 16:58 GMT

കൊച്ചി: ഹൈന്ദവ സമ്മേളനത്തില്‍ പി സി ജോര്‍ജ് മ്ലേച്ഛമായ ഭാഷയില്‍ വര്‍ഗീയത വിളമ്പിയത് സംഘ്പരിവാര്‍ അജണ്ടയാണെന്ന് അല്‍മായ മുന്നേറ്റം ആരോപിച്ചു. തങ്ങളുടെ വര്‍ഗീയ വിഷം കേരളത്തില്‍ സംസാരിക്കാന്‍ ഏറ്റവും പറ്റിയ നാക്കിന്റെ ഉടമ പി സി ആണെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ക്ക് മനസ്സിലായതിനാലാണ് പി സി ജോര്‍ജിനെ തന്നെ ക്ഷണിച്ചത്.

ഇടതുമുന്നണിയും വലതുമുന്നണിയും കൈവിട്ടപ്പോള്‍ എങ്കില്‍ സംഘ്പരിവാര്‍ എന്ന നിലപാടിലാണ് പി സി ജോര്‍ജ്. ഈ നിലപാട് എടുക്കാനും സംസാരിക്കാനും പി സിക്ക് കന്യാസ്ത്രീ പീഡനക്കേസില്‍ ജയിലില്‍ കിടന്ന ഫ്രാങ്കോയും 16 ക്രിമിനല്‍ കേസുകളില്‍ ഒന്നാം പ്രതിയായ കര്‍ദിനാള്‍ ആലഞ്ചേരിയുടെയും പിന്തുണയും ആശീര്‍വാദവും ഉണ്ടെന്ന് ഉറപ്പാണെന്ന് അല്‍മായ മുന്നേറ്റം ആരോപിച്ചു.

കേന്ദ്രത്തില്‍ ഒരു പിന്തുണ നേടിയെടുക്കാനും അടുത്ത ദിവസങ്ങളില്‍ കോടതിയില്‍ കേസുകള്‍ വരുമ്പോള്‍ ഭരണം കൈയാളുന്ന പാര്‍ട്ടിയുടെ ഒരു പിന്തുണ നേടിയെടുക്കാന്‍ കൂടിയാണ് ഈ നീക്കമെന്ന് അല്‍മായ മുന്നേറ്റം ആരോപിച്ചു.

Tags:    

Similar News