'ലവ് ജിഹാദ്' നിയമത്തിനെതിരേ അലഹാബാദ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

'ലവ് ജിഹാദ്' തടയുന്നതിനായി യുപി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് തിരഞ്ഞെടുക്കാനുള്ള മൗലികാവകാശത്തെയും ഇഷ്ടമുള്ള മതം വിശ്വസിക്കാനുള്ള അവകാശത്തെയും തടസ്സപ്പെടുത്തുന്നുവെന്ന് പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആരോപിക്കുന്നു.

Update: 2021-01-08 10:18 GMT

ന്യൂഡല്‍ഹി: യുപിയിലെ 'ലവ് ജിഹാദ്' നിയമത്തെ ചോദ്യം ചെയ്ത്‌കൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി അലഹാബാദ് ഹൈക്കോടതി ജനുവരി 15ന് പരിഗണിക്കും. യോഗി സര്‍ക്കാര്‍ ലൗ ജിഹാദ് തടയാനെന്ന പേരില്‍ നടപ്പാക്കിയ നിയമം ധാര്‍മികമായും ഭരണഘടനാപരമായും അസാധുവാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

'ലവ് ജിഹാദ്' തടയുന്നതിനായി യുപി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് തിരഞ്ഞെടുക്കാനുള്ള മൗലികാവകാശത്തെയും ഇഷ്ടമുള്ള മതം വിശ്വസിക്കാനുള്ള അവകാശത്തെയും തടസ്സപ്പെടുത്തുന്നുവെന്ന് പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഓര്‍ഡിനന്‍സിനെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് അഭിഭാഷകന്‍ സൗരഭ് കുമാര്‍ ഉള്‍പ്പടെ സമര്‍പ്പിച്ച ഹര്‍ജി കോടതിയോട് ആവശ്യപ്പെട്ടു.

നേരത്തെ സമര്‍പ്പിച്ച സമാനമായ മറ്റ് ഹരജികള്‍ക്കൊപ്പം പൊതുതാല്‍പര്യ ഹര്‍ജിയും ജനുവരി 15ന് പരിഗണിക്കും. അതേസമയം, ബലപ്രയോഗം, സ്വാധീനം ചെലുത്തല്‍, ആകര്‍ഷണം തുടങ്ങി ഏതെങ്കില്‍ തരത്തില്‍ നിയമവിരുദ്ധണായി മതപരിവര്‍ത്തനം നടത്തി വിവാഹം ചെയ്യുന്നതിനെ തടയാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് യുപി സര്‍ക്കാര്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Tags: