വനിതാ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കണം: താലിബാന്‍

Update: 2021-08-28 05:48 GMT

കാബൂള്‍: വനിതാ ജീവനക്കാര്‍ അവരുടെ ജോലികള്‍ പുനരാരംഭിക്കണമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷെഹീന്‍. തലസ്ഥാനത്തെയും പ്രവിശ്യകളിലെയും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ എല്ലാ വനിതാ ജീവനക്കാരും അവരുടെ ജോലികളില്‍ പ്രവേശിക്കണമെന്ന് താലിബാന്‍ ഔദ്യോഗികമായി അറിയിച്ചു.

വനിതാ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതില്‍ ഇസ് ലാമിക് എമിറേറ്റില്‍ തയസ്സമില്ലെന്നും സുഹൈല്‍ ഷെഹീന്‍ ട്വിറ്ററിലൂടെ അറിയിച്ചു. താലിബാന്‍ ഭരണത്തിലേറിയാല്‍ വനിതകള്‍ ജോലി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചതിന് ശേഷം നിരവധി വനിതാ ജീവനക്കാര്‍ ഓഫിസുകളില്‍ തിരിച്ചെത്തിയിട്ടില്ല. ഇതേ തുര്‍ന്നാണ് താലിബാന്‍ ഔദ്യോഗികമായി അറിയിപ്പ് നല്‍കിയത്.

Tags: