വലിയതുറയില്‍ കടല്‍ ക്ഷോഭം; കേരളത്തില്‍ ജാഗ്രത നിര്‍ദേശം

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25 ഏപ്രില്‍ 2019 നോട് കൂടി ഒരു ന്യൂനമര്‍ദ്ദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Update: 2019-04-24 20:31 GMT

തിരുവനന്തപുരം: വലിയതുറയിലും ചെറിയതുറയിലും ശംഖുമുഖം ബീച്ചിലും രൂക്ഷമായ കടല്‍ക്ഷോഭം. സംസ്ഥാനത്തെ കടല്‍തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കടല്‍ക്ഷോഭത്തില്‍ കെട്ടിടം തകര്‍ന്നെങ്കിലും ആളപായമില്ല. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വലിയതുറയിലും ചിറയിന്‍കീഴിലുമായി ഇരുപതോളം വീടുകളില്‍ വെള്ളം കയറി. ബുധനാഴ്ച്ച ഉച്ചയോടെയാണ് കടല്‍ക്ഷോഭം ശക്തമായത്. തീരത്തുണ്ടായിരുന്ന വള്ളങ്ങളില്‍ ചിലത് തിരമാലയില്‍ പെട്ടു. ശംഖുമഖത്ത് തിരയടിച്ച് കയറിയതോടെ സഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിറവത്ത് അതിശക്തമായ കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായി. പള്ളിയുടെ നടപന്തലിലെ മേല്‍ക്കൂര തകര്‍ന്നു. വീടുകളിലും വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേര്‍ന്നുള്ള തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25 ഏപ്രില്‍ 2019 നോട് കൂടി ഒരു ന്യൂനമര്‍ദ്ദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Tags:    

Similar News