ഭരണഘടനാ ലംഘനം; അല്‍ബേനിയന്‍ പ്രസിഡന്റിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു

Update: 2021-06-09 19:18 GMT

ടിറാന: രാജ്യത്ത് കലാപാഹ്വാനത്തിലൂടെ ഭരണഘടനാ ലംഘനം നടത്തിയതിന് അല്‍ബേനിയന്‍ പ്രസിഡന്റ് ഇലിര്‍ മേതയെ പാര്‍ലമെന്റ് ബുധനാഴ്ച ഇംപീച്ച് ചെയ്തു. പാര്‍ലമെന്റ് വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ ഏഴിനെതിരേ 104 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. വോട്ടെടുപ്പില്‍ നിന്ന് മൂന്ന് പേര്‍ വിട്ടുനിന്നു. അല്‍ബേനിയ ഭരണഘടന കോടതി മൂന്നുമാസത്തിനകം അന്തിമ വിധി പുറപ്പെടുവിക്കും. അതേസമയം, തനിക്കെതിരായ ഇംപീച്ച്‌മെന്റിനെ അപലപിച്ച ഇലിര്‍ മേത നടപടി നിയമവിരുദ്ധമാണെന്ന് പ്രതികരിച്ചു.

    ഏപ്രില്‍ 25 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭരണകക്ഷിയായ സോഷ്യലിസ്റ്റുകള്‍ക്കെതിരായ പക്ഷപാതപരമായ സമീപനത്തിലൂടെ ഭരണഘടനാ ലംഘനം നടത്തിയെന്ന പാര്‍ലമെന്ററി അന്വേഷണ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചെയ്തു. ഇലിര്‍ മേത അക്രമത്തിന് പ്രേരിപ്പിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു.

    ഇലിര്‍ മേതാ ഭരണഘടനയെ അപമാനിച്ചെന്നും വഞ്ചിച്ചതായും പ്രധാനമന്ത്രി എദി രാമ വോട്ടെടുപ്പിന് മുമ്പ് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഏപ്രില്‍ അവസാനത്തിലാണ് ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടി ജനപ്രതിനിധികളായ 49 പേര്‍ അന്വേഷണം ആവശ്യപ്പെട്ടത്. സോഷ്യലിസ്റ്റ് പാര്‍ട്ടി ഏപ്രില്‍ 25ലെ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിന്റെ 140 സീറ്റുകളില്‍ 74 സീറ്റുകള്‍ നേടിയിരുന്നു.

Albania parliament impeaches president for violating constitution


Tags:    

Similar News