വെണ്‍മണി ഇരട്ടക്കൊലപാതകം: ഒന്നാം പ്രതിക്ക് വധശിക്ഷ; രണ്ടാം പ്രതിക്ക് ജീവപര്യന്തം

വൃദ്ധ ദമ്പതികളായ ആഞ്ഞിലിമൂട്ടില്‍ ചെറിയാന്‍(76),ഭാര്യ ഏലിക്കുട്ടി(68) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ബംഗ്ലാദേശ് സ്വദേശി ലബിലു ഹുസൈന്‍(39) ന് മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.കേസിലെ രണ്ടാം പ്രതിയായ ബംഗ്ലാദേശ് സ്വദേശി ജൂവല്‍ ഹുസൈന് ജീവ പര്യന്തം തടവിനും വിധിച്ചു.

Update: 2022-03-08 08:54 GMT

ആലപ്പുഴ: ആലപ്പുഴ വെണ്‍മണിയില്‍ വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയ്ക്ക് വധശിക്ഷ. രണ്ടാം പ്രതിക്ക് ജീപര്യന്തം തടവ്.വൃദ്ധ ദമ്പതികളായ ആഞ്ഞിലിമൂട്ടില്‍ െപി ചെറിയാന്‍(76),ഭാര്യ ഏലിക്കുട്ടി(68) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി ബംഗ്ലാദേശ് സ്വദേശി ലബിലു ഹുസൈന്‍(39) ന് മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.കേസിലെ രണ്ടാം പ്രതിയായ ബംഗ്ലാദേശ് സ്വദേശി ജൂവല്‍ ഹുസൈന് ജീവ പര്യന്തം തടവിനും വിധിച്ചു.

ചെറിയാന്റെ വീട്ടില്‍ ജോലിക്കെത്തിയ പ്രതികള്‍ അവിടെ സ്വര്‍ണം ഉണ്ടെന്നു മനസ്സിലാക്കി കൊലപാതകം ആസൂത്രണം ചെയ്‌തെന്നാണു കേസ്.വിചാരണ വേളയില്‍ 62 സാക്ഷികളെ വിസ്തരിച്ചു. 103 തൊണ്ടിമുതലുകളും 80 രേഖകളും കേസില്‍ അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.2019 നവംബര്‍ 11 നാണ് കേസിന് ആസ്പദമായ സംഭവം. ചെറിയാനും ഏലിക്കുട്ടിയും മാത്രമായിരുന്നു വീട്ടില്‍ താമസച്ചിരുന്നത്.മക്കള്‍ സ്ഥലത്തുണ്ടായിരുന്നില്ല.

പറമ്പിലെ ജോലിക്കായി എത്തിയതായിരുന്നു പ്രതികള്‍.മണ്‍വെട്ടി,കമ്പിപ്പാര എന്നിവ ഉപയോഗിച്ചാണ് പ്രതികള്‍ ചെറിയാനെയും ഏലിക്കുട്ടിയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.കൊല നടത്തിയ ശേഷം പ്രതികള്‍ 45 പവന്‍ സ്വര്‍ണ്ണവും പതിനേഴായിരം രൂപയും കവര്‍ന്നിരുന്നു. പിറ്റേ ദിവസം രാവിലെയാണു കൊലപാതകവിവരം നാട്ടുകാരും ബന്ധുക്കളും അറിഞ്ഞത്. സംഭവത്തിനു ശേഷം കടന്നു കളഞ്ഞ പ്രതികളെ വിശാഖപട്ടണം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്ത്.

Tags: