കോഴിക്കോട്: മാവോവാദി ബന്ധമാരോപിച്ച് കേരള പോലിസ് പിടികൂടി എന്‍ഐഎക്കു കൈമാറിയ മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അലന്റെ പിതാവ് ഷുഐബ് ആര്‍എംപി സ്ഥാനാര്‍ഥിയായി മല്‍സരിക്കും. ഇതു സംബന്ധിച്ച് വൈകീട്ട് ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. കോഴിക്കോട് കോര്‍പറേഷനില്‍ സിപിഎമ്മിന്റെ സിറ്റിംങ് സീറ്റായ വലിയങ്ങാടി 61 ാം വാര്‍ഡിലാണ് ഷുഐബ് മല്‍സരിക്കുന്നത്.യുഡിഎഫും ഷുഐബിന് പിന്തുണ നല്‍കുമെന്നാണ് സൂചന. സിപിഎമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് ഷുഐബ്. പന്തീരാങ്കാവ് കേസില്‍ അലന്‍ അറസ്റ്റിലാവുകയും സിപിഎം തള്ളിപ്പറയുകയും ചെയ്തതോടെയാണ് കുടുംബം പാര്‍ട്ടിയുമായി അകന്നത്.