അലനും താഹയും ജയില്‍മോചിതരായി

മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ജേര്‍ണലിസം വിദ്യാര്‍ത്ഥി ത്വാഹ ഫസലിനേയും നിയമ വിദ്യാര്‍ത്ഥി അലന്‍ ഷുഹൈബിനേയും പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2020-09-11 10:07 GMT

തൃശൂര്‍: യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച അലനും താഹയും ജയില്‍ മോചിതരായി. പത്ത് മാസത്തിന് ശേഷമാണ് ഇവര്‍ക്ക് ജാമ്യം കിട്ടിയത്. വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ നിന്ന് ഇരുവരും പുറത്തിറങ്ങി. കൂടെ നിന്ന എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും അലന്‍ നന്ദി അറിയിച്ചു. ഒപ്പം നിന്നവര്‍ക്ക് നന്ദിയെന്ന് അലന്റെ അമ്മ.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ജേര്‍ണലിസം വിദ്യാര്‍ത്ഥി ത്വാഹ ഫസലിനേയും നിയമ വിദ്യാര്‍ത്ഥി അലന്‍ ഷുഹൈബിനേയും പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് യുഎപിഎ ചുമത്തിയ കേസ് എന്‍ഐഎ ഏറ്റെടുത്തു.  

Tags: