അലനും താഹയും മാവോവാദികള്‍ തന്നെ, ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്‌തെന്നും മുഖ്യമന്ത്രി

ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.

Update: 2020-03-11 17:24 GMT

തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും മാവോവാദി പ്രവര്‍ത്തകരാണെന്ന് മുഖ്യമന്ത്രി. ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.

മാവോവാദി ബന്ധമാരോപിച്ച് യുഎപിഎഎ ചുമത്തി ജയിലിലടച്ച അലന്‍, താഹ എന്നീ യുവാക്കള്‍ക്ക് മാവോവാദികളുമായി ബന്ധമുള്ള കാര്യം സംശയാതീതമായി തെളിഞ്ഞിട്ടുണ്ടോ?, ഉണ്ടെങ്കില്‍ ലഭിച്ചിട്ടുള്ള തെളിവുകള്‍ വെളിപ്പെടുത്താമോയെന്നായിരുന്നു ചോദ്യം.

ഈ കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ പ്രതികളായ യുവാക്കള്‍ നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്)ല്‍ പ്രവര്‍ത്തകരായി ജനങ്ങള്‍ക്കിടയില്‍ ജനാധിപത്യത്തിനും ഭരണ സംവിധാനത്തിനുമെതിരേ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുന്നതിനായി ലഘുലേഖകളും പോസ്റ്ററുുകളും അച്ചടിച്ച് വിതരണം ചെയ്ത്് ആഹ്വാനം നല്‍കി വരികയാണെന്ന സംശയകരമായ സാഹചര്യത്തിലാണ് കേസെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി പോലിസ് കോടതിയില്‍ പോലും സമര്‍പ്പിച്ചിട്ടില്ല എന്നതാണ് വസ്തുത. യുവാക്കളുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. അതേസമയം എന്‍ഐഎയാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. യുവാക്കള്‍ മാവോവാദികളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.  

Tags:    

Similar News