യുഎപിഎ വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് അലനും താഹയും

യുഎപിഎ ചുമത്തിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതോടെ പാര്‍ട്ടിയുടെ യഥാര്‍ഥ മുഖം തുറന്ന് കാണിക്കപ്പെട്ടുവെന്നും ഇരുവരും അഭിപ്രായപ്പെട്ടു

Update: 2021-12-06 06:03 GMT

കോഴിക്കോട്: യുഎപിഎ വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന് പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും. തങ്ങളുടെ അറസ്റ്റ് സംബന്ധിച്ച മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ പ്രയാസമുണ്ടാക്കിയെന്ന് ഇരുവരും പറഞ്ഞു. ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാദ്യോഗസ്ഥര്‍ വളരെ മോശമായാണ് പെരുമാറിയത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും വേട്ടയാടി. ജയിലില്‍ കടുത്ത പീഡനമാണ് നേരിട്ടതെന്നും അലനും താഹയും പറഞ്ഞു. യുഎപിഎ ചുമത്തിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതോടെ പാര്‍ട്ടിയുടെ യഥാര്‍ഥ മുഖം തുറന്ന് കാണിക്കപ്പെട്ടുവെന്നും ഇരുവരും അഭിപ്രായപ്പെട്ടു. തങ്ങളെ കേള്‍ക്കാതെയാണ് പാര്‍ട്ടി പുറത്താക്കിയത്. കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കാന്‍ പോലിസിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടായി. അലന്‍ പറഞ്ഞു. ഇതിനായി തന്നെപാര്‍പ്പിച്ചിരുന്ന ജയിലില്‍ നിന്നു മാറ്റി. അന്വേഷണോദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും അലന്‍ പറഞ്ഞു. സമ്മര്‍ദമുണ്ടെന്ന് അലന്‍ കോടതിയില്‍ പറഞ്ഞ ശേഷം തങ്ങള്‍ക്കെതിരേ പുതിയ കേസെടുത്തെന്ന് ത്വാഹ ഫസലും പറഞ്ഞു. കൊവിഡ് സാഹചര്യം പറഞ്ഞ് ഏകാന്ത തടവിന്റെ കാലാവധി കൂട്ടിയെന്നും ത്വാഹ പറഞ്ഞു.

Tags: