ഉച്ച ഭാഷിണി തകരാറിലാക്കി, ഇഫ്താര്‍ വിഭവങ്ങള്‍ പിടിച്ചെടുത്തു; അല്‍ അഖ്‌സയില്‍ ഇസ്രായേല്‍ അതിക്രമം

പള്ളിയില്‍ അതിക്രമിച്ചു കയറിയ സൈന്യം മിനാരങ്ങളുടെ വാതിലുകള്‍ നീക്കംചെയ്യുകയും ബാങ്ക് വിളി തടസ്സപ്പെടുത്തുന്നതിന് ഉച്ചഭാഷിണികളുടെ വൈദ്യുത വയറുകള്‍ മുറിച്ചുമാറ്റുകയും ഇഫ്താറിനായി ഒരുക്കിയ വിഭവങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

Update: 2021-04-17 07:16 GMT

വെസ്റ്റ്ബാങ്ക്: വിശുദ്ധ റമദിലും ജറുസലേമിലെ മസ്ജിദുല്‍ അഖസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അതിക്രമം. പള്ളിയില്‍ അതിക്രമിച്ചു കയറിയ സൈന്യം മിനാരങ്ങളുടെ വാതിലുകള്‍ നീക്കംചെയ്യുകയും ബാങ്ക് വിളി തടസ്സപ്പെടുത്തുന്നതിന് ഉച്ചഭാഷിണികളുടെ വൈദ്യുത വയറുകള്‍ മുറിച്ചുമാറ്റുകയും ഇഫ്താറിനായി ഒരുക്കിയ വിഭവങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരേ അടിയന്തിരമായി ഇടപെടണമെന്ന് ജറുസലേം ഗ്രാന്‍ഡ് മുഫ്തിയും അല്‍അഖ്‌സാ മസ്ജിദിലെ പുരോഹിതനുമായ ഷെയ്ഖ് മുഹമ്മദ് ഹുസൈന്‍ അറബ് മുസ്‌ലിം രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തതായി ഫലസ്തീന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ റിപോര്‍ട്ട് ചെയ്യുന്നു. വിശുദ്ധ റമദാന്റെ ആദ്യ ദിനങ്ങളില്‍ തന്നെ സയണിസ്റ്റ് സൈന്യം അതിക്രമം നടത്തിയതായും മുഹമ്മദ് ഹുസൈന്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഈ അതിക്രമങ്ങള്‍ ഫലസ്തീനികളുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റമദാനിലെ അവസാന ദിനങ്ങളില്‍ അല്‍അക്‌സാ പള്ളിയിലേക്ക് ഇരച്ചുകയറി അതിക്രമം നടത്താന്‍ 'ടെംപിള്‍ ഗ്രൂപ്പുകള്‍' ഗൂഢാലോചന നടത്തുകയാണെന്നും ഹുസൈന്‍ ആരോപിച്ചു. മുസ്ലീം പുണ്യസ്ഥലത്തേക്കുള്ള ആക്രമണകാരികളെ അകറ്റാന്‍ അല്‍അക്‌സയില്‍ സാന്നിധ്യം ശക്തമാക്കണമെന്നും അദ്ദേഹം ഫലസ്തീന്‍ ജനതയോട് ആവശ്യപ്പെട്ടു.

Tags:    

Similar News