യുപി നിയമസഭാ തിരഞ്ഞെടുപ്പ്; അകന്നുനില്‍ക്കുന്ന അമ്മാവന്‍ ശിവ്പാലുമായി കൈകോര്‍ത്ത് അഖിലേഷ് യാദവ്

എസ്പി മേധാവിയും ശിവ്പാലും ഉച്ചകഴിഞ്ഞ് ശിവപാലിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.

Update: 2021-12-18 16:05 GMT

ലഖ്‌നൗ: അമ്മാവന്‍ ശിവപാല്‍ സിംഗ് യാദവിന്റെ പ്രഗതിഷീല്‍ സമാജ്‌വാദി പാര്‍ട്ടിയുമായി (ലോഹിയ) സഖ്യം പ്രഖ്യാപിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. എസ്പി മേധാവിയും ശിവ്പാലും ഉച്ചകഴിഞ്ഞ് ശിവപാലിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം.

'പിഎസ്പിഎല്‍ ദേശീയ പ്രസിഡന്റിനെ കണ്ട് സഖ്യത്തിന് അന്തിമരൂപം നല്‍കി. പ്രാദേശിക പാര്‍ട്ടികളെ ഒപ്പം കൂട്ടാനുള്ള എസ്പിയുടെ നയം പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും എസ്പിയെയും സഖ്യകക്ഷികളെയും വിജയത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യും'-അഖിലേഷ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

ഇരുപാര്‍ട്ടികളുടെയും നൂറുകണക്കിന് അനുയായികള്‍ ശിവപാലിന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടി 'ചാച്ചാഭാട്ടിയ സിന്ദാബാദ്' എന്ന മുദ്രാവാക്യം ഉയര്‍ത്തി.

അഖിലേഷ് ശിവ്പാലിന്റെ വസതിയില്‍ എത്തുന്നതിന് മുമ്പ് എസ്പി സ്ഥാപകന്‍ മുലായം സിംഗ് യാദവ് അവിടെ ഉണ്ടായിരുന്നുവെന്ന് എസ്പി വൃത്തങ്ങള്‍ അറിയിച്ചു.

2016ല്‍ അഖിലേഷ് മുഖ്യമന്ത്രിയായിരിക്കെ ശിവ്പാലിനെ പുറത്താക്കിയതോടെ അമ്മാവനും മരുമകനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 2017 ജനുവരിയില്‍ അഖിലേഷ് എസ്പി അധ്യക്ഷനായി. ഇതിനിടെ, ശിവപാല്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകളെ ഇത് ബാധിക്കില്ലെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സഖ്യ വാര്‍ത്തകളോട് പ്രതികരിച്ചു.

Tags:    

Similar News