'വിദേശയാത്രക്കാരുടെ വിവരങ്ങള്‍ പങ്കിടണം'; വിമാനകമ്പനികളോട് കേന്ദ്രം

കോണ്‍ടാക്ട്, പേയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ എന്നിവയുള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം. നിയമലംഘകര്‍ രാജ്യം വിടാതിരിക്കാനാണ് നീക്കമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

Update: 2022-08-10 01:47 GMT

ന്യൂഡല്‍ഹി: വിമാനകമ്പനികള്‍ക്ക് അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങള്‍ പങ്കുവെക്കണമെന്ന് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം. കോണ്‍ടാക്ട്, പേയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ എന്നിവയുള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം. നിയമലംഘകര്‍ രാജ്യം വിടാതിരിക്കാനാണ് നീക്കമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.

കേന്ദ്ര പരോക്ഷ നികുതി വകുപ്പാണ് ഇതുസംബന്ധിച്ച നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയത്. യാത്രക്ക് 24 മണിക്കൂര്‍ മുമ്പാണ് ഇത്തരം വിവരങ്ങള്‍ കമ്പനികള്‍ കൈമാറേണ്ടത്. ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കുമുള്ള വിമാനങ്ങളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ കൈമാറേണ്ടത്.

ഇതില്‍ യാത്രക്കാരന്റെ പേര്, ടിക്കറ്റെടുത്ത ദിവസം, യാത്ര പദ്ധതി, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ട്രാവല്‍ എജന്‍സി, ബാഗ്ഗേജ് ഇന്‍ഫര്‍മേഷന്‍ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം കമ്പനികള്‍ നല്‍കണം.

Tags: