തെല്‍ അവീവ്: ഇറാന്‍ മിസൈല്‍ വിക്ഷേപിച്ചതായി വിവരം ലഭിച്ചതോടെ ഇസ്രായേലില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. യുദ്ധം ഒമ്പതാം ദിവസത്തിലേക്ക് കടന്നിട്ടും ഇസ്രായേലിന് നേരെയുള്ള ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇറാന്‍.
ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് പുതിയ റൗണ്ട് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നെഗേവ് മരുഭൂമി ഉള്‍പ്പെടെ തെക്കന്‍ ഇസ്രായേലില്‍ വ്യോമാക്രമണ സൈറണുകള്‍ സജീവമാക്കിയതായി ഇസ്രായേലി മാധ്യമങ്ങള്‍ പറയുന്നു. വ്യോമ പ്രതിരോധം പ്രൊജക്ടൈലുകളെ തടയുന്നുണ്ടെന്ന് ഇസ്രായേലിന്റെ ചാനല്‍ 12 പറഞ്ഞു.
അതേസമയം, ഇറാനില്‍ നിന്നുള്ള മിസൈലുകള്‍ കണ്ടെത്തിയതായും അടിയന്തര മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടതായും ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചു.