എയര്‍ ഇന്ത്യ ഡല്‍ഹി-വാഷിങ്ടണ്‍ സര്‍വ്വീസ് നിര്‍ത്തുന്നു

Update: 2025-08-11 17:38 GMT


ന്യൂഡല്‍ഹി:
എയര്‍ ഇന്ത്യയുടെ ഡല്‍ഹി-വാഷിങ്ടണ്‍ സര്‍വ്വീസ് നിര്‍ത്തുന്നു. അടുത്ത മാസം ഒന്ന് മുതലാണ് സര്‍വ്വീസുകള്‍ നിര്‍ത്തുന്നത്. വിവിധ കാരണങ്ങളാലാണ് സര്‍വ്വീസ് നിര്‍ത്തി വയ്ക്കുന്നത്. എയര്‍ ഇന്ത്യയുടെ ദീര്‍ഘ ദൂര സര്‍വ്വീസുകളിലൊന്നാണ് ഈ സെക്ടര്‍. അതേ സമയം സെപ്തംബര്‍ ഒന്ന് മുതല്‍ ബുക്ക് ചെയ്തവര്‍ക്ക് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കാനഡ, നോര്‍ത്ത് അമേരിക്ക അടക്കമുള്ള ആറ് സെക്ടറിലേക്കുള്ള സര്‍വ്വീസുകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 300 വിമാനങ്ങളും 30,000 ജീവനക്കാരുമുള്ള എയര്‍ ഇന്ത്യ 55 അഭ്യന്തര സര്‍വ്വീസുകളും 48 രാജ്യാന്തര സര്‍വ്വീസുകളും നടത്തുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധത്തെയും കാര്യമായി ബാധിച്ചിരുന്നു.

Tags: