എയര്‍ ബബിള്‍ കരാര്‍ പുതുക്കി; ഇന്ത്യ-ഖത്തര്‍ വിമാന സര്‍വീസ് പുനരാരംഭിച്ചു

Update: 2021-07-01 11:15 GMT

ദോഹ: ഇന്ത്യയ്ക്കും ഖത്തറിനുമിടയില്‍ വിമാന സര്‍വീസ് നടത്താനുള്ള എയര്‍ ബബിള്‍ കരാര്‍ പുതുക്കി. ഇതേത്തുടര്‍ന്ന് ഇന്ത്യ-ഖത്തര്‍ വിമാന സര്‍വീസ് പുനരാരംഭിച്ചു. ഒരു മാസത്തേക്കേണ് കരാര്‍ പുതുക്കിയതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ അറിയിച്ചു. എയര്‍ ബബിള്‍ കരാര്‍ പുതുക്കുന്നതിലെ അനിശ്ചിതത്വം കാരണം ഇന്നു രാവിലെയുള്ള ഇന്ത്യ-ഖത്തര്‍ വിമാന സര്‍വീസ് മുടങ്ങിയിരുന്നു. നിലവിലെ എയര്‍ ബബിള്‍ കരാറിന്റെ കാലാവധി ജൂണ്‍ 30 അര്‍ധരാത്രി വരെയായിരുന്നു. എന്നാല്‍, ഇത് പുതുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം കാരണം ഇന്ന് പുലര്‍ച്ച മുതല്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ മുടങ്ങിയത്. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധവുമായെത്തിയിരുന്നു.

Air Bubble contract renewed; India-Qatar flights resume

Tags:    

Similar News