കാര്‍ഷിക നിയമങ്ങളെ പ്രകീര്‍ത്തിച്ച് മോദി; കര്‍ഷകര്‍ രണ്ടാംഘട്ട സമരത്തിലേക്ക്

കാര്‍ഷിക നിയമങ്ങള്‍ പിന്‍ വലിക്കണമെന്ന നിലപാട്കടുപ്പിച്ച് കര്‍ഷകര്‍ രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നു. ഡല്‍ഹി ജയ്പൂര്‍ ദേശീയ പാതയിലെ ഗതാഗതം കര്‍ഷകര്‍ തടഞ്ഞു.

Update: 2020-12-12 09:30 GMT

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നതിനിടെ കാര്‍ഷിക നിയമങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. ഫിക്കിയുടെ 93ാം വാര്‍ഷിക സമ്മേളനത്തിലാണ് പ്രധാനമന്ത്രി നിയമങ്ങളെ പിന്തുണച്ച് രംഗത്തുവന്നത്. കാര്‍ഷിക നിയമങ്ങളിലൂടെ ആത്മനിര്‍ഭര്‍ ഭാരതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ഉല്‍പന്നങ്ങള്‍ നേരിട്ട് വിപണിയിലെത്തിക്കാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. പുതിയ നിയമം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ കിട്ടും. കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാക്കും. കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ നിക്ഷേപം വേണം. കര്‍ഷകരുടെ ലാഭം ഇതിലൂടെ വര്‍ദ്ധിക്കുമെന്നും മോദി പറഞ്ഞു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍ വലിക്കണമെന്ന നിലപാട്കടുപ്പിച്ച് കര്‍ഷകര്‍ രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നു. ഡല്‍ഹി ജയ്പൂര്‍ ദേശീയ പാതയിലെ ഗതാഗതം കര്‍ഷകര്‍ തടഞ്ഞു.

Similar News