മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുല്ലയ്ക്ക് നേരെ ആലുവയില്‍ കരിങ്കൊടി പ്രതിഷേധം

ലക്ഷദ്വീപിലേക്ക് പോകാനെത്തിയതായിരുന്നു ഇവര്‍. രാവിലെ ഏഴരയോടെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു പ്രതിഷേധം.

Update: 2019-12-16 03:21 GMT

കൊച്ചി: മണിപ്പൂര്‍ ഗവര്‍ണര്‍ നജ്മ ഹെപ്തുല്ലയ്ക്ക് നേരെ ആലുവയില്‍ കരിങ്കൊടി പ്രതിഷേധം. ആലുവ ഗസ്റ്റ് ഹൗസിലെത്തിയ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരാണ് ഗവര്‍ണറുടെ വാഹനം തടഞ്ഞ് പ്രതിഷേധം ഉയര്‍ത്തിയത്.

ലക്ഷദ്വീപിലേക്ക് പോകാനെത്തിയതായിരുന്നു ഇവര്‍. രാവിലെ ഏഴരയോടെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു പ്രതിഷേധം. ആലുവ പാലസില്‍ നിന്നും പുറത്തേക്ക് പോകുകയായിരുന്ന ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിബി സുനീറിന്റെ നേതൃത്വത്തിലുള്ളവര്‍ പ്രതിഷേധിക്കുകയായിരുന്നു. പത്ത് മിനിറ്റോളം ഗവര്‍ണറുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു നിര്‍ത്തി.

തുടര്‍ന്ന് പോലിസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് മാറ്റി. അപ്രതീക്ഷിതമായാണ് ആലുവയില്‍ പ്രതിഷേധം ഉണ്ടായത്. അതേസമയം പൗരത്വ ഭേദഗതി നിയമത്തെ മണിപ്പൂര്‍ സര്‍ക്കാരും ജനങ്ങളും ഒരേപോലെ സ്വീകരിച്ചുവെന്നും അവിടെ പ്രശ്‌നങ്ങളില്ലെന്നും നജ്മ ഹെപ്തുല്ല പറഞ്ഞു. 

Tags:    

Similar News