അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; അക്രമി ഉള്‍പ്പെടെ ഒമ്പത് പേര് കൊല്ലപ്പെട്ടു
ഒമ്പതു പേര് കൊല്ലപ്പെട്ടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവറെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഷങ്ടണ്: അമേരിക്കയില്‍ നടന്ന വെടിവെപ്പിനു മണിക്കൂറുകളുടെ ഇടവേളയില്‍ വീണ്ടും വെടിവെപ്പ്. ഒഹിയോയിലെ ഡേറ്റണില്‍ ബാറിലാണ് വെടിവെപ്പ് നടന്നത്. ഒമ്പതു പേര് കൊല്ലപ്പെട്ടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവറെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണിക്കൂറുകള്‍ക്ക് മുമ്പ് ടക്സാസിലുള്ള വാള്‍മാര്‍ട്ട് സ്റ്റോറില്‍ യുവാവ് നടത്തിയ വെടിവയ്പില്‍ 20 പേര് കൊല്ലപ്പെട്ടുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നതിന്ന് തൊട്ടു പിന്നാലെയാണ് സംഭവം . സംഭവസ്ഥലത്തിനു സമീപം പോലിസ് ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് പ്രതികരിക്കാനും അക്രമിയെ വകവരുത്താനും കഴിഞ്ഞതായി ഡേറ്റണ് പോലിസ് അധികൃതര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് എഫ്ബിഐ എത്തിയിട്ടുണ്ട്. വേണ്ട നടപടികള്‍ സ്വീകരിക്കാനായെന്നും പോലിസ് അധികൃതര്‍ പറഞ്ഞു.