സൊമാറ്റോക്കു പിന്നാലെ സ്വിഗ്ഗിയിലും കൂട്ടപിരിച്ചുവിടല്‍

അടുത്ത ദിവസങ്ങളില്‍ 1,100 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി അറിയിച്ചു.

Update: 2020-05-19 12:23 GMT

ബംഗളൂരു: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഓണ്‍ലൈന്‍ ഭക്ഷണ വില്‍പ്പനയായ സ്വിഗ്ഗിയില്‍ കൂട്ടപിരിച്ചുവിടല്‍. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ കൂട്ടപിരിച്ചുവിടല്‍. അടുത്ത ദിവസങ്ങളില്‍ 1,100 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി അറിയിച്ചു. നിര്‍ഭാഗ്യകരമായ ഒരു സാഹചര്യയത്തിലൂടെ കടന്നു പോകേണ്ടിവരുന്നതിനാല്‍ സ്വിഗ്ഗിയെ സംബന്ധിച്ചിടത്തോളം ഏറ്റവും സങ്കടകരമായ ദിവസമാണ് ഇന്നെന്നും സ്വിഗ്ഗി സഹസ്ഥാപകനും സിഇഒയുമായ ശ്രീഹര്‍ഷ മജെറ്റി മെയ് 18 ന് കമ്പനി ജീവനക്കാര്‍ക്ക് അയച്ച ഇമെയിലില്‍ കുറിച്ചു.

കഴിഞ്ഞ ഒക്ടോബറിലെ കണക്കുപ്രകാരം 8000 ജീവനക്കാരാണ് സ്വിഗ്ഗിയിലുള്ളത്. ജോലി നഷ്ടപ്പെട്ടവര്‍ക്ക് ചുരുങ്ങിയത് മൂന്നുമാസത്തെ ശമ്പളം കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതു മുതല്‍ കമ്പനിയ്ക്ക് കീഴിലുള്ള പല ഹോട്ടലുകളും താല്‍ക്കാലികമായി അല്ലെങ്കില്‍ സ്ഥിരമായി അടച്ചുപൂട്ടാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നഗരങ്ങളിലെയും ഹെഡ് ഓഫിസിലെയും 1,100 ജീവനക്കാരോടാണ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.നേരത്തെ ഊബറും സോമാറ്റോയും സമാന രീതിയില്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സൊമാറ്റോ കഴിഞ്ഞ ദിവസം 13 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്വിഗ്ഗിയുടെ തീരുമാനം. 14 ശതമാനം ജീവനക്കാരെയാണ് സ്വിഗി പിരിച്ചുവിടുന്നത്.

നേരത്തെ ആസൂത്രണം ചെയ്തതിനേക്കാള്‍ ചെറിയ ഓര്‍ഡറുകള്‍ ഉപയോഗിച്ച് ലാഭം നേടാന്‍ സ്വിഗ്ഗിക്ക് ചെലവുകള്‍ വെട്ടിക്കുറയ്ക്കേണ്ടി വരും. കൊവിഡ് അനിശ്ചിതത്വത്തില്‍ നിന്ന് കൂടുതല്‍ അപകടസാധ്യതകളെ നേരിടാന്‍ കമ്പനി ചെലവ് കുറയ്‌ക്കേണ്ടതുണ്ടെന്ന് ശ്രീഹര്‍ഷ മജെറ്റി പറഞ്ഞു. കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്‌ഡൌണിന്റെ നാലാം ഘട്ടത്തിലേക്ക് കടന്നതോടെയാണ് സ്വിഗ്ഗിയിലെ പിരിച്ചുവിടല്‍ പ്രഖ്യാപനം


Tags:    

Similar News