സര്‍ക്കാരിന്റെ അസഹിഷ്ണുത: ഷാ ഫൈസലിന് പിന്നാലെ കശ്മീരില്‍ മറ്റൊരു ഐഎഎസ് ഓഫിസര്‍ കൂടി രാജിവച്ചു

Update: 2019-02-21 12:22 GMT

ശ്രീനഗര്‍: ഷാ ഫൈസലിനു പിന്നാലെ കശ്മീരില്‍ മറ്റൊരു ഐഎഎസ് ഓഫിസര്‍കൂടി രാജിവച്ചു. പൊതുജനാരോഗ്യം, ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, ദുരന്ത നിവാരണം, പുനരധിവാസം, പുനര്‍നിര്‍മാണം തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറി പദവി വഹിച്ചിരുന്ന ഫാറൂഖ് അഹമ്മദ് ഷാ ആണ് സ്വമേധയാ വിരമിക്കുന്നതിന് അപേക്ഷ നല്‍കിയത്. സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള കടുത്ത നിസ്സഹകരണവും അസഹിഷ്ണുതയുമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് റിപോര്‍ട്ട്.

വരുന്ന ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഷാ നാഷണല്‍ കോണ്‍ഫറന്‍സില്‍ ചേരുമെന്ന് റിപോര്‍ട്ടുണ്ട്. 2004 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഷാ.

Tags: